Friday, November 28, 2008

അമ്മ തൊട്ടില്‍

അമ്മ തൊട്ടില്‍
കണ്ണ് നീരിന്‍ പേരു പറഞ്ഞാല്‍
കണ്ണിമയ്ക്കാതവള്‍ നോക്കിനില്ക്കും.
ദുഃഖങ്ങളെന്നും കാര്‍ന്നു തിന്നുന്നയാ-
പിഞ്ചുകിടാവങ്ങനെ നോക്കി നില്ക്കും.

എവിടെയച്ഛനെന്നറിയില്ല
എവിടെയംമയെന്നറിയില്ല
ഓരോ ദിനവും കുഞ്ഞനുജന്മാര്‍
വന്നണയുമ്പോള്‍ നിശബ്ദമായെ-

ന്നമ്മതോട്ടില്‍ ചൊല്ലും താരാട്ടിന്‍
കരഞ്ഞുകലങ്ങിയവര്‍ നിദ്രയിലാഴും
മറ്റുള്ളോര്‍ ചൊല്ലും
എന്നമ്മ ചോറ് വാരിതരും

നല്ല കഥ ചൊല്ലിതരും
പിന്നെയുമ്മതന്നുറക്കും
എനിക്കുമാത്രമെന്താണീങ്ങനെ?
മോളെയെന്നെങ്കിലുമെന്നെന്നെ
വിളിക്കുയെന്‍ തോട്ടിലമ്മേ?