Thursday, December 4, 2008

സൌഹൃദമെന്ന മൂന്നക്ഷരം

ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ നല്ല-
ഓര്‍മ്മകള്‍ സമ്മാനിച്ച എന്‍റെ പ്രിയ സുഹൃത്തേ,
ഒരുവാക്ക്
ഓര്‍മ്മയില്‍ സൌഹൃദമെന്ന മൂന്നക്ഷരം!

എന്നിലെ വിങ്ങും മുറിപ്പാടുകള്‍ക്കുമീതെ
ഒരു മഞ്ഞുതുള്ളിതന്‍ സ്വാന്ത്വനമായിരുന്നെനിക്ക് നീ
ഇണങ്ങിയും പിണങ്ങിയും
നമ്മുടെ സൗഹൃദം
ആകാശത്തിലെ നക്ഷത്രബിന്ദുക്കള്‍ക്ക്
പുഞ്ചിരിപകര്‍ന്നു
മിഴിനിറയും മൌനമെങ്കിലും
മാറോടു ചേര്‍ത്തു നമ്മുടെ സൗഹൃദം.

ഒന്നുചോദിക്കട്ടെ?

തേങ്ങലുകള്‍ നെഞ്ചിലേറ്റി കാത്തിരുന്നോടുവില്‍
ചൂടുകാറ്റെറ്റ് വാടിയിരുന്നോ നമ്മുടെ സൌഹൃദമെന്ന ബന്ധനം
അന്നാദ്യമായ്‌ നീ എനിക്ക് നല്കിയ
സമ്മാനം
എന്നിലെന്നും പ്രിയപ്പെട്ടതായിരുന്നു,
ഇന്നലകളിലെന്നും അതോരോര്‍മ്മയായ്
നിലകൊള്ളുന്നു.

ഇണക്കങ്ങളും പിണക്കങ്ങളും ബാക്കിയായ്
നിന്‍ സ്നേഹമെന്നില്‍ നൊമ്പരമായ്,
സൌഹൃദമെന്ന വാക്കിനെയശ്വരമാക്കി,
മായ്ച്ചാലും മായാത്ത നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്


നീയും യാത്രയായ്...
മറ്റേതോ ബന്തനങ്ങളുടെ ലോകത്തിലേക്ക്‌ .. .
എന്നെ തനിച്ചാക്കി യാത്രയായ്
തനിച്ച മുഷിഞ്ഞ കണ്ണാടി തുണ്ടില്‍


നമ്മില്‍ കൊഴിഞുപോയ പോയോരാ-
ഓര്‍മ്മകളുടെ ഓരോ പ്രതിരൂപങ്ങളും
ഞാന്‍ തൊട്ടറിയുന്നു

വിടപറയുമീ അസുഭനിമിഷത്തില്‍

പ്രിയ സുഹൃത്തേ നിന്നോടായോരുവാക്ക്
ജീവിത വഴിയിലൊരുപാടകലെ
ചില അപരിചിത മുഖങ്ങള്‍
നിന്നെ നോക്കി ചിരിച്ചേക്കാം

പക്ഷെ
അതിലാത്മാര്‍ത്ഥതയെ തൊട്ടറിഞ്ഞ
മുഖങള്ക്കുനേരെ പുഞ്ചിരിക്കൂ ...
സൌഹൃദമെന്നും വിലപ്പെട്ടതായി
നാം നമ്മിലെന്നും തെളിഞ്ഞുനില്‍കുമെന്ന -

വിശ്വാസത്തോടെ ...

ഓര്‍ക്കുക വല്ലപ്പോഴും ....


























No comments: